കരുനാഗപ്പള്ളി : കൊടും വേനലിൽ ദാഹജലം ലഭിക്കാതെ വലയുന്ന പറവൾക്ക് തണ്ണീർക്കുടം ഒരുക്കുകയാണ് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ. രാജ്യാന്തര കുരുവി ദിനത്തോടനുബന്ധിച്ച് കേരളമാകെ 5000 തണ്ണീർ കുടങ്ങൾ സ്ഥാപിക്കുന്നതിന്റെ ജില്ലാ തല ഉദ്‌ഘാടനം പടനായർകുളങ്ങര ക്ഷേത്രത്തിന് സമീപം സി. ആർ. മഹേഷ് എം. എൽ .എ നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കോ ഓഡിനേറ്റർ ശബരീനാഥ് അദ്ധ്യാക്ഷനായിരുന്നു. വനമിത്ര പുരസ്‌കാര ജേതാവ് ജി. മഞ്ജുക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം അനിൽ കിഴക്കടത്ത്, സംസ്കൃതി പരിസ്ഥിതി ക്ലബ് കോ ഓഡിനേറ്റർ സുധീർ ഗുരുകുലം, കൗൺസിൽ ഭാരവാഹികളായ പി.രമേശ് ,അനു നാരായണൻ, പ്രിയദർശൻ എന്നിവർ സംസാരിച്ചു.