photo
അഞ്ചൽ ടൗൺ ലയൺസ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ നിർവ്വഹിക്കുന്നു. എം. നിർമ്മലൻ, വി.എൻ. ഗുരുദാസ്, എം. രാജൻകുഞ്ഞ് തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിംസ് മെഡിസിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം. നിർമ്മലൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ബാബു, മെമ്പർമാരായ ശ്രീജ, ജാസ്മിൻ മഞ്ചൂർ, പരിസ്ഥിതി സംരക്ഷണ ജില്ലാ ചെയർമാൻ വി.എൻ. ഗുരുദാസ്, ക്ലബ് സെക്രട്ടറി എം. രാജൻകുഞ്ഞ്, ട്രഷറർ വി.എൽ. അനിൽകുമാർ, ഡി. ശശിധരൻ, റീജിയണൽ ചെയർപേഴ്സൺ ബിനു പുരുഷോത്തമൻ, കെ.എസ്. ജയറാം, രാധാമണി ഗുരുദാസ്, എൻജിനിയർ ബിനു, ബിജു മാവിള, തുടങ്ങിയവർ സംസാരിച്ചു.