 
കൊല്ലം: മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ പട്ടം നേടിയ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കൊല്ലം തെക്കേവിള കൃഷ്ണശ്രീയിൽ എ.സുരേഷ് കുമാറിനെ അഹ്മദിയ്യഃ മുസ്ലിം ജമാഅത്തിന്റെ ശാഖ സംഘടനയായ മജ്ലിസ് അൻസാറുല്ലാ കൊല്ലം ആദരിച്ചു. മജ്ലിസ് അൻസാറുല്ല തലവനായ ശംസുദ്ദീൻ സാഹിബ് പൊന്നാട അണിയിക്കുകയും അഹ്മദിയ്യഃ മുസ്ലിം മിഷണറി യു. ബഷീർ അഹ്മദ് സാഹിബ് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. എം.മുഹമ്മദ് സഫറുല്ലാഹ്, എം. നഹാസ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ പോണ്ടിച്ചേരിയിൽ നടത്തിയ മത്സരത്തിൽ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് സുരേഷ് ജേതാവായത്. മുൻപ് മിസ്റ്റർ കൊല്ലവും മിസ്റ്റർ കേരളയും ആയിട്ടുണ്ട്. ഇപ്പോൾ കൊല്ലം എസ്.എൻ കോളജ് ജംഗ്ഷനിലുള്ള ജിമ്മിലെ പരിശീലകനാണ് സുരേഷ്.