
കൊല്ലം: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗെയിം ഫെസ്റ്റിവൽ - 2022 സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെയും യൂത്ത് ക്ലബുകളുടെയും സഹകരണത്തോടെ 26ന് വൈകിട്ട് 6ന് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടക്കും. കുണ്ടറ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുള്ള കെ.ബി ടർഫ് മൈതാനിയിലാണ് മത്സരം. യൂത്ത് ക്ലബുകൾ 24ന് വൈകിട്ട് 4ന് മുമ്പ് 250 രൂപാ രജിസ്ട്രേഷൻ ഫീസ് നൽകി ബ്ലോക്ക് പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8943045030, 7012562094, 9633496737, 9846863165, 9744225799.