xp
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കെ.പി.എ.സി മംഗളനെ സി.ആർ.മഹേഷ് എം.എൽ.എ ആദരിക്കുന്നു.

തഴവ: കേരളാ സംഗീത - നാടക അക്കാഡമിയുടെ മികച്ച നടനുള്ള ഈ വർഷത്തെ അവാർഡ് നേടിയ തഴവ സ്വദേശി കൂടിയായ കെ.പി.എ.സി മംഗളനെ സി.ആർ മഹേഷ് എം.എൽ.എ ആദരിച്ചു. നാടക സംവിധായകൻ എൻ.എസ്. പ്രകാശിന്റെ ഭരണം എന്ന നാടകത്തിലൂടെയാണ് മംഗളൻ അരങ്ങേറ്റം നടത്തിയത്. 1998 മുതൽ തുടർച്ചയായി അഞ്ച് വർഷം കെ.പി.എ.സിയിൽ പ്രവർത്തിച്ചതോടെയാണ് കെ.പി.എ.സി മംഗളനെന്ന് അറിയപ്പെട്ട് തുടങ്ങിയത്. ജീവപര്യന്തം, മുക്കുവനും ഭൂതവും, സൂത്രധാരൻ, രജനി തുടങ്ങി കെ.പി.എ.സിയുടെ നാടകങ്ങളിൽ മംഗളൻ ശ്രദ്ധേയനായി.തിരുവനന്തപുരം സോപാനം, പൂഞ്ഞാർ നവധാര, ചങ്ങനാശ്ശേരി ഗീത, കൊച്ചിൻ സംഗമിത്ര തുടങ്ങി നിരവധി സമിതികളിൽ അഭിനയിച്ചിട്ടുണ്ട്.