കൊല്ലം: കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. ആർ. ശശിധരൻപിള്ള (ജില്ലാ പ്രസിഡന്റ്), എസ്. ശശികുമാർ (കരുനാഗപ്പള്ളി), സുന്ദരേശൻപിള്ള (പുനലൂർ) (വൈസ് പ്രസിഡന്റ്), ജി.കെ. കളിദാസ് (ശാസ്താംകോട്ട) ( ജില്ലാ സെക്രട്ടറി), പി. രാജേന്ദ്രൻ (പരവൂർ), ടി.എസ്. ശ്രീകുമാർ (കൊല്ലം) ( ജോ. സെക്രട്ടറി), പ്രശാന്തൻ ഉണ്ണിത്താൻ (കൊട്ടാരക്കര) (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്.
അനിൽ കുമാർ (കൊല്ലം), നവോദ് (കൊല്ലം), ഹരികുമാർ (കൊട്ടാരക്കര), ഗോപകുമാർ (കരുനാഗപ്പള്ളി), ഉഷ (പരവൂർ), കെ.ജി. അനിൽ കുമാർ (ശാസ്താംകോട്ട), ശോഭ (കടയ്ക്കൽ), സുജിത (ചവറ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എസ്. വിത്സൻ (കൊല്ലം), കെ. രമണാകരൻപിള്ള (കൊട്ടാരക്കര), ബി. ജൂലി (പരവൂർ) എന്നിവർ അച്ചടക്കസമിതിയിലേക്കും ബി. ബിനീഷ് കുമാർ (കൊല്ലം), സജിനി (ചവറ) എന്നിവരെ ഓഡിറ്റ് സമിതിയിലേക്കും ഇ. മിഥിൻ രാജ് (കൊല്ലം), സി. ജയകുമാർ (ശാസ്താംകോട്ട), ജെ. നവാസ് (കൊട്ടാരക്കര) എന്നിവരെ സംസ്ഥാന എക്സിക്യുട്ടീവിലേക്കും തിരഞ്ഞെടുത്തു.
കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് ജോസ് കെ. ഡാനിയേൽ, പരവൂർ യൂണിറ്റ് സെക്രട്ടറി ബി. അജികുമാരൻപിള്ള, ശാസ്താംകോട്ട യൂണിറ്റ് സെക്രട്ടറി ജി. ഹരികുമാർ, കൊല്ലം യൂണിറ്റ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, പുനലൂർ യൂണിറ്റ് സെക്രട്ടറി തങ്കമണി, കരുനാഗപ്പള്ളി യൂണിറ്റ് സെക്രട്ടറി അനിൽ കുമാർ, ചവറ യൂണിറ്റ് സെക്രട്ടറി ബേബി എന്നിവർ സംസാരിച്ചു. മേയ് 13, 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.