arrest

കൊല്ലം: വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി എത്തിച്ച മാരകമായ 47 ഗ്രാം ഹാഷിഷ് ഓയിലും 130 ഗ്രാം കഞ്ചാവുമായി യുവാക്കൾ പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായി. പോളയത്തോട് വയലിൽതോപ്പ് എഫ്.ആർ.ആർ.എ 34 ൽ മുഹമദ് തസ്ലീക്ക് (29), പള്ളിത്തോട്ടം എച്ച് അൻഡ് സി കോമ്പണ്ട് ഗാന്ധിനഗർ 129ൽ ഫൈസൽ (27) എന്നിവരാണ് പിടിയിലായത്.

പള്ളിത്തോട്ടം എച്ച് അൻഡ് സി കോമ്പൗണ്ടിന് സമീപം ഓട്ടോറിഷയിൽ സംശയകരമായ സാഹചര്യത്തിൽ പ്രതികളെ കണ്ട് പരിശോധന നടത്തിയപ്പോൾ മുഹമ്മദ് തസ്ലീക്കിൽ നിന്ന് ഹാഷിഷ് ഓയിലും ഫൈസലിന്റെ പക്കൽ നിന്ന് കഞ്ചാവും കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ കൊല്ലം നഗരം കേന്ദ്രീകരിച്ചുള്ള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിതരണത്തിന് എത്തിച്ചതാണെന്ന് വെളിപ്പെടുത്തി. പ്രതികളെ റിമാൻഡ് ചെയ്തു.