
കൊല്ലം: യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരി ചോഴേത്ത് വടക്കതിൽ പ്രസാദാണ് (42) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
മരുത്തടി കറങ്ങയിൽ ജംഗ്ഷനിൽ റോഡിൽ വച്ച് പ്രസാദ് ഭാര്യയെ തടഞ്ഞുനിറുത്തി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് വയറ്റിലും കൈക്കുഴയിലും കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ചപ്പോൾ വലതുകൈ വിരലുകൾക്കും പരിക്കേറ്റു. യുവതി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്.