 
കൊല്ലം: ലോക ദന്താരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം മീയ്യണ്ണൂർ ദന്തൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പോർട്ട് സെന്റ് ജേസഫ് സ്കൂളിൽ വായിലെ അർബുദരോഗ നിർണായ ക്യാമ്പ് നടത്തി. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. അസീസിയ ദന്തൽ കോളേജ് വൈസ് പ്രൻസിപ്പൽ ഡോ. ആർ. രതി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജോജ് ബി.കാട്ടിൽ സ്വാഗതം പറഞ്ഞു. ഡോ. ആരതി വിജയൻ, ഡോ. ജയന്തി, ഡോ. സൈറ, ഡോ. നവീൻ ജേക്കബ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ തീരദേശവാസികളായ ധാരാളം പേർ പങ്കെടുത്തു. ഡോ. ആർ. രതി ബോധവത്കരണ ക്ലാസ് നയിച്ചു.