 
പുനലൂർ: സർക്കാരിന്റെ നൂറ് ദിന പദ്ധതികളിൽ ഉൾപ്പെടുത്തി അച്ചൻകോവിലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. ആദിവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് അവരുടെ ഉത്പ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിന് 13ലക്ഷം രൂപ ചെലവിൽ വന ഉത്പ്പന്ന ശേഖരണ,സംസ്കരണ യൂണിറ്റിനും തുടക്കംക്കുറിച്ചു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്, ജില്ലാ പഞ്ചായത്ത് അംഗം പി.അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേട്ടർ സഞ്ജയൻ കുമാർ, അസി.കൺസർവേട്ടർ വി.ജി.അനിൽകുമാർ, അച്ചൻകോവിൽ വാർഡ് അംഗം സാനുധർമ്മരാജ്, അച്ചൻകോവിൽ ഡി.എഫ്.ഒ.സുനിൽ സഹദേവ്, എൻ.സി.പി ജില്ല പ്രസിഡന്റ് കെ.ധർമ്മരാജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തെന്മല ഇക്കോ ടൂറിസം മേഖലയിൽ എത്തിയ മന്ത്രിക്ക് വന്യമൃഗങ്ങളുടെ ശല്യം ഒഴുവാക്കാൻ കിടങ്ങുകൾ കുഴിക്കുക, പ്രവർത്തന രഹിതമായ സൗരോർജ്ജ വേലികൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം എൻ.സി.പി നേതാക്കളായ ഉറുകുന്ന് സന്തോഷ്, ആർ.കെ.ശശിധരൻ പിള്ള,സുധീർ സോമരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൽകി.