ഓടനാവട്ടം : കട്ടയിൽ പാലയ്‌ക്കോട്ടു ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഭാഗമായി നാഗരാജ പ്രതിഷ്ഠ യോഗീശ്വര കളരി സമർപ്പണം, ധ്വജ പ്രതിഷ്ഠ എന്നിവ നടന്നു. തുടർന്ന് ക്ഷേത്ര പുനരുദ്ധാരണ പ്രവത്തനങ്ങൾക്ക് കാർമ്മികത്വം വഹിച്ച ആചാര്യന്മാരായ ക്ഷേത്രം സ്ഥപതി എം. കെ. രാജു, തന്ത്രി നാരായണര്പണ്ടാരത്തിൽ, ശിലാശില്പി തിരുമലൈ മുരുകൻ, കൊടിമരം ശില്പി പി .പി. ആനന്ദൻ ആചാരി പരുമല, മേൽശാന്തി ബൈജുനാരായണൻ പോറ്റി, ക്ഷേത്രം മുഖ്യ കാര്യദർശി പി. എം. ഗോപിനാഥൻ സ്വാമി, യോഗീശ്വര കളരി കൊടിമരം നിർമ്മാണം എം .പി. വേണുഗോപാൽ എന്നിവരെയും കൊടിമരത്തിന് പഞ്ചലോഹം സമർപ്പിച്ച പുനർ നിർമ്മാണ കമ്മിറ്റി കൺവീനർ കുടവട്ടൂർ തേക്കുവിളമേലതിൽ എസ്. ഷാജി, കൊടിമരത്തിനുള്ള തേക്കിൻതടി സമർപ്പണം, നാഗരാജ ക്ഷേത്ര സമർപ്പണം എന്നിവ നിറവേറ്റിയ കട്ടയിൽ നാരായണവിലാസത്തിൽ എസ്. ഹരികുമാർ എന്നിവരെയും ക്ഷേത്രം ഭരണസമിതി ആദരിച്ചു.

ഭരണ സമിതി പ്രസിഡന്റ്‌ ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന് പുറമേ സെക്രട്ടറി കെ. മോഹനൻ, കൺവീനർ എസ്.ഷാജി, ട്രഷറർ മനോഹരൻ മംഗലശേരി എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.