 
കിഴക്കേക്കല്ലട: എസ്.എൻ. ഡി. പി യോഗം കുണ്ടറ യൂണിയന്റെ കിഴക്കേ കല്ലട മേഖല സമ്മേളനം ചിറ്റുമല ശ്രീനാരായണ ഗുരുകുലം ഹാളിൽ കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ ഉദ്ഘടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സിബു വൈഷ്ണവ്, കൗൺസിലർമാരായ അനിൽ കുമാർ, ഹനീഷ്, ഷൈബു, പ്രിൻസ് സത്യൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി എം.ആർ. ഷാജി യൂണിയൻ വനിതാസംഘo സെക്രട്ടറി ഷൈജ, കമ്മിറ്റി അംഗങ്ങളായ സുനില,ശശികല, ഷൈലജ, ബീന ഷാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ സ്വാഗതവും മേഖല കൺവീനർ സജീവ് നന്ദിയും പറഞ്ഞു. തെക്കേമുറി,ആർ.ശങ്കർ മെമ്മോറിയൽ, ഉപ്പൂട്, താഴത്തുമുറി, ശിങ്കാരപ്പള്ളി, പേരയം, മുളവന, കാഞ്ഞിരകോട്,ശാഖകളുടെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വനിതാസംഘം, യൂത്ത്മൂവ്മന്റ് പോഷക സംഘടന ഭാരവാഹികൾ, ശാഖായോഗം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.