കൊല്ലം: വൈദ്യുതീകരണ ജോലികൾ നടക്കുന്ന കൊല്ലം - പുനലൂർ റെയിൽപാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ഇന്ന് നടക്കും. തുടർന്ന് വേഗപരിശോധനയും ഉണ്ടായിരിക്കും. ഇന്ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2 വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.