 
കുന്നത്തൂർ : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ വാർഷികാഘോഷം മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ.എ. റഷീദ് അദ്ധ്യക്ഷനായി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റാഫിയ, അനിത അനീഷ്, പി.ടി.എ പ്രസിഡന്റ് സബിത ക്ലീറ്റസ്, പ്രിൻസിപ്പൽ എസ്.മഹേശ്വരി, യാസിർഖാൻ, ടി.കെ. രവീന്ദ്രനാഥ്, ജാസ്മിൻ, കിരൺ ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. ആഷ്‌ന ഫാത്തിമ സ്വാഗതവും അവിനാഷ് ശങ്കർ നന്ദിയും പറഞ്ഞു.