
കൊല്ലം: കൊവിഡ് കാലത്ത് എസ്.എൻ.ഡി.പി യോഗത്തിനും യൂണിയനും ഊർജം പകർന്ന സംഘടനയാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറമെന്ന് യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. ഫോറം കൊല്ലം യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.
വിദ്യകൊണ്ട് സ്വതന്ത്രരാവുകയെന്ന ഗുരുദേവ സന്ദേശം അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാൽവയ്പ്പാണ് ശ്രീനാരായണാ എംപ്ലോയീസ് ഫോറവും പെൻഷണേഴ്സ് കൗൺസിലും. കുട്ടികളിൽ ശ്രീനാരായണ ധർമ്മവും വിദ്യാഭ്യാസ പുരോഗതിയും ഉറപ്പാക്കാൻ എല്ലാ ശാഖകളിലും ഫോറം പ്രവർത്തനം സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ജി. ബൈജു പുനലൂർ സംഘടനാ സന്ദേശം അവതരിപ്പിച്ചു. പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ, കൗൺസിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.കെ. സാബുക്കുട്ടൻ, ഫോറം കേന്ദ്ര കമ്മിറ്റി അംഗം അരുൺ രഘു എന്നിവർ സംസാരിച്ചു. ഫോറം കേന്ദ്രസമിതി ട്രഷറർ ഡോ. എസ്. വിഷ്ണു സ്വാഗതവും കൊല്ലം യൂണിയൻ പ്രസിഡന്റ് എസ്. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എസ്. ഗിരീഷ് കുമാർ (പ്രസിഡന്റ്), കെ. സന്തോഷ് കുമാർ, എസ്. സുരേഷ്, ആർച്ച അരുൺ (വൈസ് പ്രസിഡന്റ്), വി.എസ്. മായ (സെക്രട്ടറി), പി.ജെ. അർച്ചന, എസ്. അജികുമാർ, ആർ. രജിഷ് (ജോ. സെക്രട്ടറി), കെ. ഗോപകുമാർ (ട്രഷറർ), ഡോ. ശില്പ ശശാങ്കൻ, ഡോ. എസ്. അനുജി, ഡോ. ബേണി.ബി. രാജ്, പി.എം. ദേവിപ്രിയ, ബി. ബിനേന്ദ്ര രാജ്, എസ്. ജിഷ, ഡോ. എൻ. ഷാജി, എസ്. രതീഷ്, എസ്.പി. മിഥുൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പരിശീലന വിഭാഗം ചെയർമാനായി എസ്. സുരേഷിനെയും കൺവീനറായി പി.ജെ. അർച്ചനയെയും തിരഞ്ഞടുത്തു.