 
പോരുവഴി : മലക്കുട മഹോത്സവത്തോടനുബന്ധിച്ച് മലനടയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മന്ത്രി വി .ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആർ. മാധവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ചന്ദ്രകുറുപ്പ് സ്വാഗതം പറഞ്ഞു. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം പി .ശ്യാമള അമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, വാവ സുരേഷ്, അരുൺ ഉത്തമൻ ,മധുകുമാർ, രാജേഷ്, തുളസിധരൻ പിള്ള എന്നിവർ സംസാരിച്ചു.