 
കിഴക്കേക്കല്ലട: ലൈബ്രറി കൗൺസിൽ കിഴക്കേക്കല്ലട - മൺറോത്തുരുത്ത് പഞ്ചായത്ത് സമിതിയുടെയും കെ.പി.പി യൂണിയൻ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഭരണഘടന- കാവലും കരുതലും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. കാഥികൻ കല്ലട വി.വി. ജോസ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുരളീധരൻ പൊൻമുത്ത് ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു. ജി.വേലായുധൻ, എസ്.ശ്രുതി, എസ്.അജീഷ്, ടി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ബൈജു പ്രണവം സ്വാഗതവും ടി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.