photo
സി.പി.ഐ മരുതൂർക്കുളങ്ങര ബ്രാഞ്ച് സമ്മേളനം എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കായൽ തീരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മരുതൂർക്കുളങ്ങര (എ) ബ്രാഞ്ച് സമ്മേളനം നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. ബി.എം.ഷെറീഫ് നഗറിൽ സംഘടിപ്പിച്ച സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.എസ്.താര ഉദ്ഘാടനം ചെയ്തു. ഷെറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി അനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ.ജയകൃഷ്ണപിള്ള മെമന്റോ നൽകി അനുമോദിച്ചു. പാർട്ടിയിലെ മുതിർന്ന പ്രവർത്തകരെ മണ്ഡലം കമ്മിറ്റി അംഗം ആർ.രവി പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജയമ്മലാലി, ജഗത് ജീവൻലാലി, അബ്ദുൽസലാം, ഷാജി, പടിപ്പുര ലത്തീഫ്, ബഷീർ, അനിൽകുമാർ, നിസാർ, ലൈല തുടങ്ങിയവർ പ്രസംഗിച്ചു. അനു( സെക്രട്ടറി) രഞ്ജു (ജോ: സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.