 
ശാസ്താംകോട്ട: കെ.എസ്.എം ഡി.ബി കോളേജ് കലാലയ യൂണിയൻ കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഗണപതി പൊതുവാൾ ആർട്ട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആസിഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, സിൻഡിക്കേറ്റ് അംഗം ഡോ. അരുൺ കുമാർ ,
പ്രിൻസിപ്പൽ ഡോ.ബി. ബീന, ഡോ.എസ്.ആർ. അജേഷ്, ഡോ.കെ.അനീഷ്, ഡോ. ബിനുശ്രീ ജയൻ , ഡോ.ടി. മധു , ഡോ.എസ്.ജയന്തി, ജനറൽ സെക്രട്ടറി എം.മുകുന്ദൻ , വൈസ് ചെയർ പേഴ്സൻ വി.എസ്. അഞ്ജന , ആർട്ട്സ് ക്ലബ് സെക്രട്ടറി പ്രേംരാജ് തുടങ്ങിയവർ സംസാരിച്ചു.