പുനലൂർ: കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആര്യങ്കാവിൽ നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ശ്യാംമോഹൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം എസ്.എൻ.രാജേഷ്, അൻസർ തങ്ങൾകുഞ്ഞ്, എസ്.ഷമീർ, സുജിൻ സുന്ദരൻ, രതീഷ് വട്ടവിള തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളായി ശ്യാഗിൻകുമാർ(പ്രസിഡന്റ്), അഡ്വ.എസ്.ശ്യാം,(സെക്രട്ടറി), എബിൻ ഷൈനു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ശ്യഗിൻകുമാർ, എബി,ഷൈനു, നൃപരാജ്, പ്രിൻസി തുടങ്ങിയവർ സമ്മേള നടപടികൾ നിയന്ത്രിച്ചു.