തൊടിയൂർ: കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിന്റെ 19-ാം വാർഷികാഘോഷം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നോബിൾ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ പ്രൊഫ. ആർ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുകയും മുഖ്യാതിഥിയായി പങ്കടുത്ത വാവാസുരേഷിനെ ആദരിക്കുകയും ചെയ്തു. സെക്രട്ടറി പ്രൊഫ. പി.കെ. റെജി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ.സുഷമമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ ചെയർമാൻ കോട്ടയിൽരാജു മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർ റെജിഫോട്ടോ
പാർക്ക് ,ജോ.സെക്രട്ടറിമാരായ കെ.ഹരികുമാർ , അഡ്വ.എൻ.മധു, ട്രഷറർ ഡോ.എം.ശിവസുതൻ, പി.ടി .എ പ്രസിഡന്റ് ശങ്കർസാഹി എന്നിവർ സംസാരിച്ചു. വാവാ സുരേഷ് മറുപടി പ്രസംഗം നടത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അശോക് കുമാർ നന്ദി പറഞ്ഞു.