mosh

ചാത്തന്നൂർ: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് മൂന്ന് വാച്ചുകൾ, ഒരു ഡയമണ്ട് റിംഗ്, മൂന്ന് ജോഡി കമ്മലുകൾ എന്നിവ നഷ്ടപ്പെട്ടു. ചാത്തന്നൂർ ഏറം കാരംകോട് വെട്ടിക്കുന്ന് വിളയിൽ രാജേന്ദ്രബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കുടുംബം വീട് പൂട്ടി കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോയതായിരുന്നു.

തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടക്കൾ അകത്തു കടന്നത്. അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ചാത്തന്നൂർ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.