t
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവകേരള സദസ് മുഖത്തല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നവകേരള സദസ് സംഘടിപ്പിച്ചു. മുഖത്തല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ ഉദ്ഘാടനം ചെയ്തു. എൽ.ആർ.സി ഗ്രന്ഥശാല പ്രസിഡന്റ് കെ. ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ഷൺമുഖദാസ്, ജില്ലാ പഞ്ചായത്തംഗം സെൽവി, ബ്ളോക്ക് പഞ്ചായത്തംഗം സന്ധ്യ, പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള, എൽ.ആർ.സി സെക്രട്ടറി എസ്. സുബിൻ എന്നിവർ സംസാരിച്ചു. മയ്യനാട് പഞ്ചായത്തിൽ പൊതുവായും ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ചും 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തേണ്ട വികസന പദ്ധതികളെപ്പറ്റി ചർച്ച ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിവേദനം സമർപ്പിക്കാനാണ് സദസ് സംഘടിപ്പിച്ചത്.