കൊട്ടാരക്കര . ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയ ആവേശത്തിൽ ഫുട്ബാൾ പ്രേമികൾക്ക് വേണ്ടി കൊട്ടാരക്കര നഗരസഭ ഫുട്ബാൾ ഫൈനൽ കാണാൻ സംവിധാനം ഒരുക്കി .കൊട്ടാരക്കര പ്രസ് ക്ലബ് മൈതാനിയിൽ 100 അടി എൽ .ഇ .ഡി സ്ക്രീൻ സ്ഥാപിച്ചാണ് സംവിധാനം ഒരുക്കിയത്. കുട്ടികൾ ഉൾപ്പെടെ 100 കണക്കിന് ആരാധകരാണ് ഫൈനൽ കാണാനെത്തിയത്. സന്തോഷ് ട്രോഫി ജേതാവ് മുൻ ക്യാപ്റ്റൻ കുരികേശ് മാത്യു , മന്ത്രി കെ .എൻ. ബാലഗോപാൽ , നഗരസഭാ ചെയർമാൻ എ .ഷാജു , ഡി.സി.സി സെക്രട്ടറി ഹരികുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ കളി കാണാനായി മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു .