പത്തനാപുരം : കേരള ബ്ലാസ്റ്റേഴ്സും ഹൈദരബാദ് എഫ്. സിയും തമ്മിൽ നടന്ന ഐ .എസ് .എൽ ഫൈനൽ മത്സരം തത്സമയം കാണാനായി ഗ്രാമീണ മേഖലയിൽ ഫുട്ബാൾ പ്രേമികളുടെ ആവേശം അലതല്ലി. പ്രധാന കവലകളിലെല്ലാം വലിയ സ്ക്രീൻ സ്ഥാപിച്ചാണ് ഫുട്ബാൾ തത്സമയം കണ്ടത്. മിക്കവരും തമ്മിൽ പന്തയം ഉറപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലൂണയുടെയും പെരേരയുടെയും ആരാധകരായിരുന്നു കൂടുതലും. പത്തനാപുരത്ത് ചേകം,കടയ്ക്കാ മൺ,പാതിരിക്കൽ ,കുണ്ടയം പട്ടാഴി ,തലവൂർ, മാലൂർ,കാര്യ റ, ഇടത്തറ, കമുകുംചേരി , പിറവന്തൂർ, കറവൂർ പുന്നല, എലിക്കാട്ടൂർ , പനംപറ്റ തുടങ്ങിയ പ്രദേശങ്ങളിൽ വലിയ സ്ക്രീൻ സ്ഥാപിച്ചിരുന്നു.