
അഞ്ചൽ: പുത്തയം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റും അലയമൺ പഞ്ചായത്ത് മുൻ അംഗവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ പുത്തയം പുലിക്കുഴിയിൽ വീട്ടിൽ എൻ. കൃഷ്ണൻ (97) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: പരേതനായ ബാബു രവീന്ദ്രനാഥ്, ബാബു ശരത്ചന്ദ്രനാഥ്, വിജയലക്ഷ്മി, ബാബു രാജേന്ദ്രനാഥ്, ബാബു ഉപേന്ദ്രനാഥ്, ബാബു ജ്യോതീന്ദ്രനാഥ്, സലീല. മരുമക്കൾ: പരേതയായ ചന്ദ്രിക, വിലാസിനി, പരേതനായ രാജൻ, ദീപാദാസ്, ചിത്രദേവി, അശോക് കുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.