 
കൊല്ലം: കേരള പൊലീസ് അസോസിയേഷൻ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ യൂണിറ്റ് സമ്മേളനം എസ്.എച്ച്.ഒ ആർ.എസ്. രഞ്ജു ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് മുഖ്യപ്രഭാഷണം നടത്തി. സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഷഹീർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് വിജയൻ, ട്രഷറർ വിമൽ, അനിൽ എന്നിവർ സംസാരിച്ചു. പ്രശാന്ത് നന്ദി പറഞ്ഞു.