പരവൂർ: സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ ഇ.എം.എസ്, എ.കെ.ജി ദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസ്.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.ജയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.യാക്കൂബ്, കെ.പി.കുറുപ്പ്, എ. സഫറുള്ള എന്നിവർ സംസാരിച്ചു.