panavelil-
പനവേലി മടത്തിലഴികം മാതേരുകാവ്- കൗൺസിലർ റോഡിന്റെ ഉദ്ഘാടനം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ നിർവഹിക്കുന്നു

കൊല്ലം : വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച പനവേലി മടത്തിലഴികം മാതേരുകാവ് - കൗൺസിലർ റോഡിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിമോൻ കോശി, ഇരണൂർ രതീഷ്, പനവേലി ഗവ.സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.ഒ. രാജുക്കുട്ടി, ടി.എസ്.ജയചന്ദ്രൻ, ഷാജി ചെമ്പകശേരി, ബി. തുളസീധരൻ പിള്ള, പി.ശ്രീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.