മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'മുല്ലപ്പെരിയാർ - വാർത്തകളിൽ നിറയുന്നതും ഒഴുകുന്നതും' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച നടന്നു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വേദി കൺവീനർ എസ്.ഗിരിപ്രേം ചർച്ച നയിച്ചു. വി.സന്തോഷ്, ജോബ് എഡ്‌മണ്ട്, രാജു കരുണാകരൻ, പാപ്പച്ചൻ, സിലി സന്തോഷ്, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.