 
കൊല്ലം : സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യുവതീ ക്ലബ് അംഗങ്ങൾക്കായി നടത്തുന്ന തൊഴിൽ പരിശീലനങ്ങളുടെ ഭാഗമായി കേക്ക് നിർമ്മാണ പരിശീലനത്തിന് കുളക്കട ഗ്രാമപഞ്ചായത്ത് ഹാളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .സുമലാൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി .ടി. ഇന്ദുകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ .കവിത മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി. എസ്. ബിന്ദു സ്വാഗതവും യുവതീ ക്ലബ് ജില്ലാ കോർഡിനേറ്റർ മീര എസ്. മോഹൻ , സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കോട്ടയ്ക്കൽ രാജപ്പൻ, ടി.മഞ്ജു , ജെ .സജിമോൻ, പഞ്ചായത്ത് അംഗങ്ങളായ സാലി റെജി, ജയകുമാർ, രതി, പ്രസാദ് യോഹന്നാൻ എന്നിവർ സംസാരിച്ചു. സ്മിത കേക്ക് നിർമ്മാണ പരിശീലന ക്ലാസ് നയിച്ചു. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫീസറായി തിരഞ്ഞെടുത്ത കുളക്കട കൃഷി ഓഫീസർ ടിസി റെയ്ച്ചൽ തോമസിന് യുവജന ക്ഷേമ ബോർഡിന്റെ ഉപഹാരവും ക്ലബ് അംഗങ്ങൾക്കുള്ള കേക്ക് നിർമ്മാണ ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിതരണം ചെയ്തു. വിവിധ യുവതി ക്ലബ്ബുകളിൽ നിന്നായി 25യുവതികൾ പരിശീലനത്തിൽ പങ്കെടുത്തു.