ചവറ: ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് ഒരു എൻജിനിയറുടെയും രണ്ട് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന്റെയും താത്കാലിക ഒഴിവ്. യോഗ്യത - അക്രഡിറ്റഡ് എൻജിനിയർ -

സിവിൽ അഗ്രിക്കൾച്ചർ എൻജിനിയറിംഗ് ഡിഗ്രി അല്ലങ്കിൽ മൂന്ന് വർഷത്തെ പോളിടെക്നിക് സിവിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ രണ്ടുവർഷത്തെ ഡ്രാഫ്ട് മാൻ സിവിൽ സർട്ടിഫിക്കറ്റും പത്ത് വർഷത്തെ പ്രവൃത്തിപരിചയവും. അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് - അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയ കൊമേഴ്സ് ബിരുദവും പി.ജി.ഡി.സി.എയും. പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 31ന് വൈകിട്ട് 4നുള്ളിൽ ഓഫീസിൽ ലഭിക്കണം.