phot
പ്രതി റഫാൻ

പുനലൂർ: കഞ്ചാവുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. കാര്യറ ചരുവിലഴികത്ത് വീട്ടിൽ റഫാനെ(23)യാണ് പുനലൂർ പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. പിന്നീട് പ്രതി എറണാകുളം ഭാഗത്തേക്ക് പോയതറിഞ്ഞ പൊലീസ് കായംകുളം ബസ് സ്റ്റാൻഡിൽ വച്ച് പൊലീസിനെ വെട്ടിച്ച് വീണ്ടും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പ് ഏഴു കിലോ കഞ്ചാവുമായി ചടയമംഗലം പൊലീസ് റഫാനെ പിടികൂടിയിരുന്നു. പുനലൂർ എസ്.ഐ.ഹാരീഷ്,എ.എസ്.ഐ അമീൻ,സി.പി.ഒമാരായ മനോജ്,അജീഷ്തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.