clapana
കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓച്ചിറ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മുൻ പ്രസിഡൻറ് ഷിബു എസ്‌.തൊടിയൂർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓച്ചിറ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധം യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം മുൻ പ്രസിഡന്റ് ഷിബു എസ്.തൊടിയൂർ ഉദ്ഘാടനം ചെയ്തു. തീരപ്രദേശങ്ങളിലടക്കം ബഹുഭൂരിപക്ഷം വാർഡുകളിലും കഴിഞ്ഞ നാലു മാസമായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ബിജു അദ്ധ്യക്ഷത വഹിച്ചു.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.സൂര്യകുമാർ, എസ്.എം. ഇഖ്ബാൽ, യു.ഡി.എഫ് ക്ലാപ്പന മണ്ഡലം ചെയർമാൻ അഡ്വ. സജീവ്, ടി.എസ്. രാധാകൃഷ്ണൻ, മെഹർഷാദ്, നകുലൻ, റഫീഖ് ക്ലാപ്പന, വിപിൻ രാജ്‌, എം.എസ്‌. രാജു, രേവമ്മ, ഷാനവാസ്‌ തുടങ്ങിയവർ സംസാരിച്ചു.

ശ്രീകല ബിജു, സുധീഷ്, അഭിജിത്, പദ്മജൻ, ജയചന്ദ്രൻ, ഷാജഹാൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിവേദനം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ബിജു കൈമാറി.