അഞ്ചൽ: മലയോര ഹൈവേയിൽ അഗസ്ത്യക്കോട് ജംഗ്ഷന് സമീപം ജഡ്ജിയുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കോമളം സ്വദേശി ജയപ്രകാശ് (45), യാത്രക്കാരി കോമളം സ്വദേശി ബിന്ദു (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.

പുനലൂർ സ്പെഷ്യൽ കോർട്ട് ജഡ്ജി അബ്ദുൽ ജലീൽ സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അഞ്ചൽ ഭാഗത്ത് നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ജഡ്ജി. അഞ്ചൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.