കൊട്ടാരക്കര : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. കൊവി‌ഡ് കാലത്ത് റേഷൻ വ്യാപാരികൾ സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിനുള്ള കമ്മിഷൻ അടിയന്തരമായി വിതരണം ചെയ്യണമെന്ന് മോഹനൻപിള്ള ആവശ്യപ്പെട്ടു. കിറ്റ് വിതരണത്തിന്റെ കമ്മിഷൻ ലഭിക്കുന്നതിനായി സംഘടന ഹൈക്കോടതിയിൽ പോകുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിട്ടും സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്തതിൽ സമ്മേളനം പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ് വി.എം. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയ‌ർമാൻ എ.ഷാജു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുതിർന്ന റേഷൻ വ്യാപാരികളെ പൊന്നാട ചാർത്തി ആദരിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.റഹിം, ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗൽ ജോയിക്കുട്ടി,പറക്കുന്നം സലാം, ജോണി ചക്കാല,വേങ്ങൂർ ജോൺസൺ,മോളി വർഗീസ്, സാംസൺ, നന്ദകുമാർ രഞ്ജിനി രാധാകൃഷ്ണൻ എന്നിവർ

സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി വി.എം. ജയചന്ദ്രൻ ( പ്രസിഡന്റ് ), ജോണി ചക്കാല( ജനറൽ സെക്രട്ടറി), വസന്തകുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.