mla
ഓച്ചിറ ബ്ലോക്ക്‌ ക്ഷീര കർഷക സംഗമം സി. ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓച്ചിറ ബ്ലോക്ക്‌ ക്ഷീര കർഷക സംഗമം സി. ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന കിഴക്ക് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ലാപ്പന എസ്.വി.നഴ്സറി സ്കൂളിൽനടന്ന സംഗമത്തിൽ ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ്‌തീ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ക്ഷീര കർഷക സെമിനാർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിയുടെ അദ്ധ്യക്ഷതയിൽ ക്ലാപ്പന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മിനിമോൾ ഉദ്ഘാടനം ചെയ്തു. ഡെയറി എക്സിബിഷൻ, ക്ഷീര കർഷക സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ എന്നിവയും നടന്നു. യോഗത്തിന് ക്ലാപ്പന കിഴക്ക് ക്ഷീരസംഘം പ്രസിഡന്റ് കെ.വി.സൂര്യകുമാർ സ്വാഗതവും ക്ഷീര വികസന ഓഫീസർ എം.അബ്ദുൾ സലീം നന്ദിയും പറഞ്ഞു.