al
ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന്റോഡിലെ കുഴിയിലും സമീപത്തും ഇളകിക്കിടന്ന മെറ്റലും ചെറിയ പാറച്ചീളുകളും തെറിച്ച് ബൈക്കറിയുടെ ഗ്ലാസ് പൊടിയ നിലയിൽ

പുത്തൂർ : ചന്തമുക്ക് ചീരങ്കാവ് പുത്തൂർ റോഡിലെ കുഴിയിലും സമീപത്തും ഇളകിക്കിടന്ന മെറ്റലും ചെറിയ പാറച്ചീളുകളും തെറിച്ച് വീണ് യുവാവിന്റെ കണ്ണിന് ഗുരുതര പരിക്ക്. വാണിവിള രജനീ ഭവനിൽ രജീഷി(35)ന്റെ ഇടതു കണ്ണിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പകൽ 12 മണിയോടെയായിരുന്നു സംഭവം. ചീരങ്കാവ് ഭാഗത്തു നിന്ന് പുത്തൂർ ഭാഗത്തേക്ക് പാറകയറ്റിവന്ന വലിയ ലോറിയുടെ ടയർ പൊട്ടിയപ്പോഴാണ് റോഡരികിൽ നിന്ന രജീഷിന്റെ കണ്ണുകളിലേക്ക് പാറച്ചീളുകൾ തെറിച്ചത്. റോഡരികിൽ ഉണ്ടായിരുന്ന മറ്റു ചിലരുടെ ശരീരത്തേക്കും കല്ലുകൾ തെറിച്ചു വീണു. സമീപത്തെ മൂന്നു കടകളുടെ ചില്ലുകളും തക‌ർന്നു. തിരുവനന്തപുരം ഗവ.കണ്ണാശുപത്രിയിൽ ചികിത്സയിലാണ് രജീഷ്.