
കൊല്ലം : സൗഖ്യപ്രയാൻ@ 225 കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു. പ്രോജക്ടിന്റെ ആദ്യഘട്ടമായി സൗജന്യ ചികിത്സ നൽകാൻ 15 ലക്ഷം രൂപ അനുവദിച്ചു. മനയിൽക്കുളങ്ങര വൈദ്യൻ അപ്പാർട്ട്മെന്റിൽ നടന്ന ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഡോ. പ്രവീൺ ധർമ്മരക്നം അദ്ധ്യക്ഷത വഹിച്ച. ജില്ലാ ആസൂത്രണ സമിതിയിൽ സർക്കാർ നോമിനിയായ എം. വിശ്വനാഥൻ സ്പെഷ്യാലിറ്റി ഹോമിയോപ്പതി ചികിത്സയ്ക്കുള്ള സ്പോൺസർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എമർജൻസി മെഡിസിൻ വിതരണോദ്ഘാടനം കൊല്ലം കോർപ്പറേഷൻ ആരോഗ്യവകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര നിർവഹിച്ചു. മുളങ്കാടകം ഡിവിഷൻ കൗൺസിലർ ജെ. സേതു ലക്ഷ്മി, ഡോ. അനിൽ, ജിതി മനോജ്, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാരായ എൻ.ജി. ശശിധരൻ, പി. രാജശേഖരൻ പിള്ള, ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. ബി.ജെ. ബിന്ദു രാജ് നന്ദി അറിയിച്ചു. പ്രോജക്ടിന്റെ ആദ്യഘട്ടമായി 10,000 കുടുംബങ്ങളിൽ എമർജൻസി മെഡിസിൻ എത്തിക്കാൻ പത്തുലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.