കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകർഷക സംഗമം 23, 24 തീയതികളിൽ നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ നടക്കും. 24ന് രാവിലെ 11.30ന് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.