കൊല്ലം: ജില്ലയിലെ വിവിധ റേഞ്ചുകളിലെ 23 ഗ്രൂപ്പുകളിലുൾപ്പെട്ട 132 കള്ളുഷാപ്പുകളുടെ പ്രിവിലേജും കള്ളുവില്പനാവകാശവും ചിന്നക്കടയിലെ എക്‌സൈസ് കോംപ്ലക്‌സിലെ കോൺഫറൻസ് ഹാളിൽ 26ന് രാവിലെ 10.30ന് പരസ്യവില്പന നടത്തും.
വ്യവസ്ഥകൾക്ക് വിധേയമായി 50 ശതമാനം റെന്റലിലാണ് വില്പന. വില്പന നടക്കാതെ വന്നാൽ 500 രൂപ റെന്റലിൽ ഷാപ്പുകൾ തൊഴിലാളി കമ്മിറ്റികൾക്ക് നൽകും. വിശദ വിവരങ്ങൾക്ക് കൊല്ലം എക്‌സൈസ് ഡിവിഷൻ ഓഫീസുമായോ (04742745648), കൊല്ലം (04742768671), കരുനാഗപ്പള്ളി (0476 2631771), കൊട്ടാരക്കര (0474 2452639), പത്തനാപുരം (04752354699), പുനലൂർ (0475 2222318) സർക്കിൾ ഓഫീസുകളുമായോ ബന്ധപ്പെടണം.