 
കൊല്ലം: ലോക വന ദിനത്തോനുബന്ധിച്ച് മുഖത്തല എൻ. ചെല്ലപ്പൻ പിള്ള മെമ്മോറിയേൽ ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോർജ്കുട്ടി ഫ്ളാഗ് ഒഫ് ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക വി. പ്രതിഭ കുമാരി അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുരാജ് എസ്.പിള്ള, ആര്യ, സ്റ്റാഫ് സെക്രട്ടറി ശിവ ഗണേശ് എന്നിവർ സംസാരിച്ചു.