 
കൊല്ലം: ശ്രീ നാരായണ വനിതാ കോളേജും നാഷണൽ സർവീസ് സ്കീമും പോർട്ട് കൊല്ലം ഇ.എം.എസ് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി.അക്ഷരപ്പൂക്കൾ സംഗമവും സംഘടിപ്പിച്ചു. എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോജക്ടിന്റെ ഭാഗമായി എസ്.എൻ വനിതാ കോളേജ് കേഡറ്റുകൾ സമാഹരിച്ച പുസ്തകങ്ങളും അലമാരയും ലൈബ്രറിക്കു കൈമാറി.
ലൈബ്രറി രൂപീകരിച്ച യുവജന വനിതാഫോറത്തിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം നിർവഹിച്ചു. എസ്.എൻ വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ അദ്ധ്യക്ഷയായിരുന്നു അസിസ്റ്റന്റ് പ്രൊഫ. ദേവിപ്രിയ, അസി. പ്രൊഫ. സോന ജി. കൃഷ്ണൻ, എൻ.എസ്.എസ് വോളണ്ടിയർ അശ്വിത, സി.പി.എം കൊല്ലം ഏരിയ സെക്രട്ടറി എ.എം. ഇഖ്ബാൽ,
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.