കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെയും ശ്രീനാരായണ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത സഹകരണത്തോടെ ദേശീയ യുവജന മന്ത്രാലയവും നെഹ്രുയുവകേന്ദ്രയും യുവജന പാർലമെന്റ് സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു.കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. വിദ്യ, ചവറ ബി.ജെ.എം കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ യുവജന ഓഫീസർ വി.എം നിപുൻ ചന്ദ്രൻ സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി മെർലിൻ രാജ് നന്ദിയും പറഞ്ഞു.
യുവജനങ്ങളും ഭാവി ഇന്ത്യയും എന്ന വിഷയത്തിൽ കൊല്ലം അസിസ്റ്റന്റ് കളക്ടർ ഡോ. അരുൺ എസ്.നായർ ക്ലാസ് നയിച്ചു.
കരിയർ ഗൈഡൻസും നൈപുണ്യ വികസനമായി ബന്ധപ്പെട്ട ക്ലാസ് അസാപ്പ് ട്രെയിനർ ഷെറിൻ കലത്തിൽ നയിച്ചു.