jci
ജെ.സി.ഐ മേഖലാ സമ്മേളനം ജെ.സി.ഐ ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ദിദാർ ജിത് സിംഗ് ലോട്ടെ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തെക്കൻ മേഖലയിലെ ലോക്കൽ ജെ.സി.ഐ ഓർഗനൈസേഷനുകളുടെ സംയുക്ത യോഗത്തിൽ ശാസ്താംകോട്ട ജെ.സി.ഐയുടെ സുസ്ഥിര പദ്ധതിയായ 'എക്കോ സ്റ്റോൺ ' പദ്ധതിയുടെ ലോഗോ പ്രകാശനം ജെ.സി.ഐ ഇന്ത്യ വൈസ് പ്രസിഡന്റ് ദിദാർ ജിത് നിർവഹിച്ചു. കുട്ടികളിലും സമൂഹത്തിലും പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികളെ ഉപയോഗിച്ച് പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകൾ കുത്തിനിറച്ച് ബ്രിക്സുകളാക്കി ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളും നിർമ്മിക്കുന്നതാണ് പദ്ധതി. കുണ്ടറ ജെ.വി കാസിൽ ഹോട്ടലിൽ നടന്ന യോഗത്തിൽ നാലു ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വിവിധ പ്രവർത്തനങ്ങളിൽ മികവ് നേടിയവരെ അനുമോദിച്ചു.
ജെ.സി.ഐ ശാസ്താംകോട്ട പ്രസിഡന്റ്‌ എൽ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്റ്റർ നിഖിൽ ദാസ് സ്വാഗതം പറഞ്ഞു. സോൺ പ്രസിഡന്റ് മനു ജോർജ്, വൈസ് പ്രസിഡന്റ് രഞ്ജോ കെ.ജോൺ, നിധിൻ കൃഷ്ണ, ഫൗണ്ടേഷൻ കോൺട്രിബ്യൂഷൻ ചെയർമാൻ ആർ. കൃഷ്ണകുമാർ. ജി. സുധേഷ്‌, എയ്സ്വിൻ അഗസ്റ്റിൻ, എസ്‌.എം.എ ചെയർമാൻ ദീപു ഫിലിപ്പ്, സോൺ കോ ഓർഡിനേറ്റർ എം.സി. മധു, മറ്റ് സോൺ നേതാൾ തുടങ്ങിയവർ സംസാരിച്ചു.