കരുനാഗപ്പള്ളി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃദ്ധനെ പത്തുവർഷം കഠിന തടവിനും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മൈനാഗപ്പള്ളി സ്വദേശി ശ്രീധരൻപിള്ളയെയാണ് (70) കരുനാഗപ്പളി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്‌ജ് ഉഷാ നായർ ശിക്ഷിച്ചത്.

പ്രതി ശാസ്താംകോട്ട മനക്കരയിലുള്ള വീട്ടിൽ സെക്യൂരിറ്റിയായി ജോലി നോക്കവേ 2016 ലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ശാസ്താംകോട്ട എസ്.ഐ ആയിരുന്ന നൗഫലാണ് 2017ൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.