കൊല്ലം: കടയ്ക്കലിൽ മുത്തശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വൺവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാലുപേർ പിടിയിലായി. കടയ്ക്കൽ തുടയന്നൂർ പൊതിയാരുവിള സജീർ മനസിലിൽ സുധീർ (39), പൊതിയാരുവിള, വിഷ്ണുഭവനിൽ നൈസ് മോഹനൻ എന്നറിയപ്പെടുന്ന മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മനസിലിൽ
ബെഷീർ (52), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരാണ് പിടിയിലായത്. 2021 ജൂൺ മുതലാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളായ സുധീറും മുഹമ്മദ് നിയാസും വിവാഹം ചെയ്താണ് പീഡിപ്പിച്ചത്.
മോഹനനും ബഷീറും പെൺകുട്ടിക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയാണ് പീഡിപ്പിച്ചത്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസലിംഗിലാണ് കുട്ടി പീഡന വിവരം പറയുന്നത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതർ സംഭവം കടയ്ക്കൽ പൊലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരങ്ങൾ കണ്ടെത്തിയത്.
കൂടുതൽ പേർ സംഭവത്തിൽ പിടിയിലാകുമെന്ന് കടയ്ക്കൽ പൊലീസ് സൂചന നൽകി.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ റിമാൻഡ് ചെയ്തു.