കരുനാഗപ്പള്ളി : കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് വാർഷിക സമ്മേളനം ടൗൺ ക്ളബിൽ നടന്നു. പൊതുസമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എച്ച്. ഹബീബുള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എ.രവി, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ബി.ജെ.കെ. തമ്പി, ടി.ഗോപാലകൃഷ്ണൻ, ടി.രഘുനാഥൻ നായർ, കെ.പ്രഭാകരൻപിള്ള, എ.മോഹനൻ, കോടിയാട്ട് രാമചന്ദ്രൻപിള്ള, നൂർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഖാദർകുഞ്ഞ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് കെ.ചന്ദ്രശേഖരപിള്ള, ടി.എം. സുരേന്ദ്രൻ, എ.ഖാദർകുഞ്ഞ്, എം.ജമാലുദ്ദീൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.