 
പുനലൂർ: എസ്.എൻ.ഡി.പിയോഗം 3448-ാം നമ്പർ മാത്ര ശാഖയിൽ ഗുരുദേവ ക്ഷേത്രത്തോടനുബന്ധിച്ച് നാല് ലക്ഷം രൂപ ചെലവഴിച്ച് പണിയുന്ന തിടപ്പള്ളിയുടെ കുറ്റി നാട്ടൽ കർമ്മം നടന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ കുറ്റി നാട്ടൽ കർമ്മം നിർവഹിച്ചു.ശാഖ പ്രസിഡന്റ് കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് മുഖ്യാതിഥിയായി. യൂണിയൻ കൗൺസിലർ അടുക്കളമൂല ശശിധരൻ, വനിതസംഘം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ,ശാഖ വൈസ് പ്രസിഡന്റ് ആർ.ബേബി, സെക്രട്ടറി എസ്.മോഹൻദാസ്,യൂണിയൻ പ്രതിനിധി വിജയൻ,ശാഖ കമ്മിറ്റി അംഗങ്ങളായ എ.അനീഷ്, വി.വിലാസ്, അഭിലാഷ്, ശശിധരൻ, എ.ഷിബു, സുഗന്ധി പ്രസാദ്, ഷീജ ജയൻ തുടങ്ങിയവർ പങ്കെടുത്തു.