mem

കൊല്ലം: സം​സ്ഥാ​ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോർ​ഡ് ജി​ല്ല​യി​ലെ അൺ അ​റ്റാ​ച്ച്ഡ്, അ​റ്റാ​ച്ച്​ഡ് ക്ഷേ​മ​പ​ദ്ധ​തി​ക​ളിൽ ഉൾ​പ്പെ​ടാ​ത്ത 26(എ) കാർ​ഡ് നേ​ടി​യ എ​ല്ലാ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​കൾ​ക്കും സ്കാ​റ്റേർ​ഡ് ക്ഷേ​മ പ​ദ്ധ​തി​യിൽ അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​തി​നും അ​തുവ​ഴി ഇ​ശ്രം ര​ജി​സ്‌​ട്രേ​ഷൻ ന​ട​ത്തു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​യ​താ​യി കേ​ര​ള ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ​ബോർ​ഡ് ചെ​യർ​മാൻ അ​റി​യി​ച്ചു. അം​ഗ​ത്വം നേ​ടു​ന്ന​തി​നാ​യി 26 (എ) കാർ​ഡ്, ആ​ധാർ കാർ​ഡ്, ര​ണ്ട് പാ​സ്‌​പോർ​ട്ട് സൈ​സ് ഫോ​ട്ടോ, വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഓ​ഫീ​സിൽ ബ​ന്ധ​പ്പെ​ടു​ക. ഫോൺ: 04742749048, 8075333190.